മുഖാമുഖം പരിപാടിയിലേക്ക് ഈ വർഷം ബിരുദത്തിനു ചേരാൻ ആഗ്രഹിക്കുന്ന കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും സ്വാഗതം

പ്ലസ് ടു ,വിഎച്ച്എസ്ഇ വിദ്യാർത്ഥികൾക്ക് മുഖാമുഖം പരിപാടി ഇലന്തൂർ ഗവൺമെൻറ് ആർട്സ് ആൻഡ് സയൻസ് കോളേജും എംജി യൂണിവേഴ്സിറ്റിയും ചേർന്ന് 29. 5. 2025 വ്യാഴാഴ്ച രാവിലെ 10 മണിക്ക് പത്തനംതിട്ട ഓമല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് പ്ലസ് ടു, വിഎച്ച്എസ്ഇ പാസായ കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കു മായി പുതിയ ഓണേഴ്സ് ബിരുദ പാഠ്യപദ്ധതിയായ FYUGP യെ ക്കുറിച്ച് ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. എം ജി യൂണിവേഴ്സിറ്റി ബോർഡ് ഓഫ് സ്റ്റഡീസ് മെമ്പർ ശ്രീമതി.ഹയർന്നിസ എം. ക്ലാസ് നയിക്കും. ഏവർക്കും സ്വാഗതം.

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി 2025 -26 അധ്യയന വർഷം മുതൽ നടപ്പാക്കുന്ന പുതിയ ബിരുദ പഠനപ്രക്രിയയെ കുറിച്ച് പൊതുജനങ്ങൾക്കും രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും മനസ്സിലാക്കുവാൻ ഇലന്തൂർ ഗവൺമെൻറ് ആർട്സ് ആൻഡ് സയൻസ് കോളേജ് അവസരം ഒരുക്കുന്നു.
✍️ രണ്ടരവർഷം കൊണ്ട് ഡിഗ്രിയും നാലു വർഷം കൊണ്ട് ഓണേഴ്സ് ഡിഗ്രിയും സമ്പാദിക്കാനുള്ള സൗകര്യം
✍️ മേജർ വിഷയത്തിൽ ആഴത്തിലുള്ള പഠനത്തോടെപ്പം മൈനർ വിഷയങ്ങൾ ഇഷ്ടാനുസരണം തെരഞ്ഞെടുക്കാനുള്ള അവസരം.
✍️ രണ്ടാം വർഷത്തിൽ മേജർ – മൈനർ വിഷയങ്ങൾ മാറാനുള്ള അവസരം.
✍️അക്കാദമിക തൊഴിൽ നൈപുണ്യം വർദ്ധിപ്പിക്കാൻ സമ്മർ ഇൻ്റേൺഷിപ്പ്.

തുടങ്ങിയ കാലോചിതവും നവീനവും സമഗ്രവും ആയ രീതിയിൽ അന്തർദേശീയ നിലവാരത്തിനൊത്തവണ്ണം രൂപപ്പെടുത്തിയ പുതിയ ബിരുദ പഠന രീതിയെ പരിചയപ്പെടുത്തുന്ന മുഖാമുഖം പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.
ക്ലാസ് നയിക്കുന്നത് എം ജി യൂണിവേഴ്സിറ്റി ബോർഡ് ഓഫ് സ്റ്റഡീസ് മെമ്പർ ശ്രീമതി.ഹയർന്നിസ എംആണ്.

ഏവർക്കും  സ്വാഗതം