മുഖാമുഖം പരിപാടിയിലേക്ക് ഈ വർഷം ബിരുദത്തിനു ചേരാൻ ആഗ്രഹിക്കുന്ന കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും സ്വാഗതം

ഈ വർഷം ബിരുദത്തിനു ചേരാൻ ആഗ്രഹിക്കുന്ന കുട്ടികളോടും രക്ഷിതാക്കളോടും മുഖാമുഖമിരുന്ന് സംവദിക്കുന്ന ഒരു പരിപാടി മെയ് 3 ന് പത്തനംതിട്ട ടൗൺഹാളിൽ വെച്ചു നടത്തുന്നു.മുഖാമുഖം പരിപാടിയിൽ രജിസ്‌ട്രേഷൻ നടത്താവുന്നതാണ്.

Registration Link

Location Link

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി 2024 -25 അധ്യയന വർഷം മുതൽ നടപ്പാക്കുന്ന പുതിയ ബിരുദ പഠനപ്രക്രിയയെ കുറിച്ച് പൊതുജനങ്ങൾക്കും രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും മനസ്സിലാക്കുവാൻ ഇലന്തൂർ ഗവൺമെൻറ് ആർട്സ് ആൻഡ് സയൻസ് കോളേജ് അവസരം ഒരുക്കുന്നു.
✍️ രണ്ടരവർഷം കൊണ്ട് ഡിഗ്രിയും നാലു വർഷം കൊണ്ട് ഓണേഴ്സ് ഡിഗ്രിയും സമ്പാദിക്കാനുള്ള സൗകര്യം
✍️ മേജർ വിഷയത്തിൽ ആഴത്തിലുള്ള പഠനത്തോടെപ്പം മൈനർ വിഷയങ്ങൾ ഇഷ്ടാനുസരണം തെരഞ്ഞെടുക്കാനുള്ള അവസരം.
✍️ രണ്ടാം വർഷത്തിൽ മേജർ – മൈനർ വിഷയങ്ങൾ മാറാനുള്ള അവസരം.
✍️അക്കാദമിക തൊഴിൽ നൈപുണ്യം വർദ്ധിപ്പിക്കാൻ സമ്മർ ഇൻ്റേൺഷിപ്പ്.

തുടങ്ങിയ കാലോചിതവും നവീനവും സമഗ്രവും ആയ രീതിയിൽ അന്തർദേശീയ നിലവാരത്തിനൊത്തവണ്ണം രൂപപ്പെടുത്തിയ പുതിയ ബിരുദ പഠന രീതിയെ പരിചയപ്പെടുത്തുന്ന മുഖാമുഖം പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.
ക്ലാസ് നയിക്കുന്നത് എംജി യുജിപി മാസ്റ്റർ ട്രെയിനർ ആയ ശ്രീ ലിജിൻ പി മാത്യു ആണ്.

ഏവർക്കും
സ്വാഗതം